റമ്മി നിയമങ്ങൾ

വെബ്സൈറ്റിൽ ഓൺലൈൻ റമ്മി കളിക്കുന്നതിനുള്ള ഗെയിമിന്റെ പൊതുവായ നിയമങ്ങളല്ലാതെ Khelplayrummy.com-ന് പ്രത്യേക റമ്മി നിയമങ്ങളൊന്നുമില്ല. റമ്മി കളിക്കുന്നതിനുള്ള, പരമ്പരാഗത ഇന്ത്യൻ റമ്മിക്ക് ബാധകമായ പൊതു ഇന്ത്യൻ നിയമങ്ങൾ Khelplayrummy.com-പാലിക്കുന്നതാണ്; അതിനാൽ, റമ്മി നിയമങ്ങൾ രാജ്യത്തുടനീളമുള്ള ഏത് ക്ലബ്ബിലെയും കാർഡ് റൂമുകളിലെ ടേബിളിൽ റമ്മി കളിക്കുന്നതിനുള്ള നിയമങ്ങൾ തന്നെയാണ് Khelplayrummy.com പിന്തുടരുന്നതെന്ന് നിങ്ങൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാം.

13 കാർഡ് റമ്മി

ക്ലാസിക്കൽ അല്ലെങ്കിൽ പരമ്പരാഗത ഇന്ത്യൻ റമ്മി കളിക്കുന്നത് ജോക്കർ ഉൾപ്പെടെ രണ്ട് ഡെക്ക് അഥവാ കുത്ത് കാർഡുകൾ ഉപയോഗിച്ചാണ് (ഒരു ഡെക്കിന് 1 ജോക്കർ). ഇന്ത്യൻ റമ്മിയിൽ എയ്സുകൾക്ക് ആണ് ഉയർന്ന റാങ്ക് നൽകിയിരിക്കുന്നത്, അതിനാൽ ഓരോ സ്യൂട്ടിലെയും കാർഡുകൾ താഴെ നിന്ന് ഉയർന്നതിലേക്ക് റാങ്ക് ചെയ്യുന്നു: 2 3 4 5 6 7 8 9 10 ജാക്ക് ക്വീൻ കിംഗ് എയ്സ്.

എയ്സ് 1 ആയോ അല്ലെങ്കിൽ ക്വീൻ കിംഗ് എയ്സ് പോലുള്ള സെറ്റുകൾ നിർമ്മിക്കുമ്പോൾ ഒരു ഫേസ് കാർഡ് ആയോ ഉപയോഗിക്കാം. ഒരു സ്യൂട്ടിലെ കാർഡുകളുടെ മൂല്യം ഇപ്രകാരമാണ്: ഫേസ് കാർഡുകൾ (കെ, ക്യു, ജെ) - 10 പോയിന്റുകൾ, എയ്സ് - 10 പോയിന്റുകൾ, ഒരു സ്യൂട്ടിലെ ശേഷിക്കുന്ന എല്ലാ നമ്പർ കാർഡുകളും അതിന്റെ മൂല്യത്തിന് തുല്യമായ റാങ്ക് സ്കോർ ചെയ്യുന്നു, അതായത് ഒരു 3 സ്പേഡിന് 3 പോയിന്റും ഡയമണ്ട് 10 നു 10 പോയിന്റും ഹാർട്ട് 2 ( പ്രാദേശികമായി ആഡ്യൻ, ആഡുതൻ തുടങ്ങിയ പേരും വിളിക്കുന്നു), 2 പോയിന്റും സ്കോർ ചെയ്യും.

10 കാർഡ് റമ്മി

ഓൺലൈൻ റമ്മിയുടെ ഏറ്റവും ചെറിയ പതിപ്പാണ് 10 കാർഡ് റമ്മി.അതിവേഗത്തിലുള്ള ഗെയിമിംഗ്, ഉടനടിയുള്ള റിവാർഡിംഗ് എന്നിവയിലേക്ക് നയിക്കുന്ന വേഗതയേറിയ ആക്ഷൻ പായ്ക്ക്ഡ് ഗെയിം. 10 കാർഡുകളുള്ള റമ്മിയിൽ കുറഞ്ഞത് 2 കളിക്കാരും പരമാവധി 6 കളിക്കാരും ഉണ്ടായിരിക്കണം.

 • 2-ൽ കൂടുതൽ കളിക്കാർ ഉള്ള 10 കാർഡ് റമ്മിയിൽ 2 ഡെക്ക് കാർഡുകൾ ഉപയോഗിക്കണം (ഓരോ ഡെക്കിലും 53 കാർഡുകൾ)
 • 10 കാർഡ് റമ്മി പരമാവധി 6 കളിക്കാർക്കൊപ്പം കളിക്കാം.
 • 10 കാർഡ് റമ്മി യിൽ 2 കളിക്കാരേ ഉള്ളൂ എങ്കിൽ ഒരു ഡെക്ക് കാർഡ് ഉപയോഗിച്ചാൽ മതി(52+1 കാർഡുകൾ)
 • 2-ൽ കൂടുതൽ കളിക്കാർ ഉള്ള 10 കാർഡ് റമ്മി 2 ഡെക്ക് കാർഡുകൾ ഉപയോഗിച്ച് കളിക്കുന്നു (53+53 കാർഡുകൾ)


21 കാർഡ് റമ്മി

പോയിന്റ് റമ്മി വേരിയന്റിൽ മാത്രമാണ്21 കാർഡ് റമ്മി കളിക്കുന്നത്. ഈ ഗെയിം മൂന്ന് ഡെക്ക് കാർഡുകൾ ഉപയോഗിച്ച് 2 മുതൽ 6 വരെ കളിക്കാർക്കിടയിൽ കളിക്കുന്നു, കൂടാതെ പ്രിന്റഡ്, വൈൽഡ്കാർഡ് ജോക്കർമാരുടെ സ്റ്റാൻഡേർഡ് സെറ്റും അതു കൂടാതെ ഒരു കൂട്ടം അപ്പ് & ഡൌൺ ജോക്കർമാരെയും ഇത് ഉപയോഗിക്കുന്നു.

നിങ്ങൾ പഠിക്കേണ്ട നിരവധി റമ്മി കളി നിയമങ്ങളുണ്ട്, എന്നാൽ ആദ്യം, 21 കാർഡ് റമ്മി കളിക്കാൻ മനസ്സിലാക്കേണ്ട ഒന്നിലധികം ടെർമിനോളജികൾ അഥവാ സാങ്കേതിക പദാവലികൾ നോക്കാം-

 • അപ്പർ ആൻഡ് ലോവർ ജോക്കർ
 • ട്യൂണെല അല്ലെങ്കിൽ ലണ്ടൻ
 • ദുബ്ലി
 • വാല്യൂകാർഡ്സ്


ഓരോ ടെർമിനോളജിയുടെയും വിശദീകരണം 21 കാർഡ് റമ്മി റൂൾസ് വിഭാഗത്തിൽ പരാമർശിച്ചിരിക്കുന്നു

27 കാർഡ് റമ്മി

പോയിന്റ് റമ്മി വേരിയന്റിൽ മാത്രമാണ് 27 കാർഡ് റമ്മി കളിക്കുന്നത്. ഈ ഗെയിം മൂന്ന് ഡെക്ക് കാർഡുകൾ ഉപയോഗിച്ച് 2 മുതൽ 5 വരെ കളിക്കാർക്കിടയിൽ കളിക്കുന്നു, കൂടാതെ ഇതിൽ പ്രിന്റഡ്, വൈൽഡ്കാർഡ് ജോക്കർമാരുടെ സ്റ്റാൻഡേർഡ് സെറ്റ് കൂടാതെ 2 അപ്പ് & 2 ഡൗൺ ജോക്കർമാരുടെ ഒരു അധിക ഗ്രൂപ്പ് ഉപയോഗിക്കുന്നു.

റമ്മി കാർഡ് ഗെയിം നിയമങ്ങൾപഠിക്കുന്നതിന് മുമ്പ്, 27 കാർഡ് റമ്മി ഗെയിം കളിക്കാൻ മനസ്സിലാക്കേണ്ട ഒന്നിലധികം ടെർമിനോളജികൾ അഥവാ സാങ്കേതിക പദാവലികൾ നോക്കാം-

 • അപ്പർ ആൻഡ് ലോവർ ജോക്കർ
 • മാരിയേജ് അല്ലെങ്കിൽ ജാക്ക്പോട്ട്
 • ട്യൂണെല അല്ലെങ്കിൽ ലണ്ടൻ
 • ദുബ്ലി
 • വാല്യൂ കാർഡ്സ്


ഓരോ ടെർമിനോളജിയുടെയും വിശദീകരണം 27 കാർഡ് റമ്മി റൂൾസ് വിഭാഗത്തിൽ പരാമർശിച്ചിരിക്കുന്നു.

എല്ലാത്തരം ക്ലാസിക്കൽ ഇന്ത്യൻ റമ്മി ഗെയിമുകളിലും, ഓരോ കളിക്കാരനും 10 കാർഡുകൾ, 13 കാർഡുകൾ, 21 കാർഡുകൾ, 27 കാർഡുകൾ എന്നിങ്ങനെ കാർഡുകളുടെ ഒരു കൈ ക്രമീകരിക്കു. ശേഷിക്കുന്ന കാർഡുകൾ കൊണ്ട് ഒരു ഫേസ് ഡൗൺ ഡെക്ക് രൂപപ്പെടുത്തുന്നു, അതിൽ ആദ്യത്തെ കാർഡ് ഒരു ഓപ്പൺ ഡെക്ക് ആയി മലർത്തി വയ്ക്കുന്നു. ഓരോ കളിക്കാരനും അവരുടെ ഊഴസമയത്ത് ഫേസ് ഡൗൺ ഡെക്കിൽ നിന്നോ ( കമിഴ്ത്തി വച്ച ഡെക്ക്) ഫേസ് അപ്പ് പൈലിൽ നിന്ന് ഏറ്റവും മുകളിലുല്ല കാർഡോ ( തൊട്ടു മുന്നിലത്തെ ആൾ തള്ളിയത്) തിരഞ്ഞെടുക്കുന്നതിനുള്ള ഒരു ചോയിസ് ഉണ്ട്. ഒരു പ്ലെയർ പാക്കിൽ നിന്ന് ഒരു കാർഡ് തിരഞ്ഞെടുത്തു/വലിച്ചുകഴിഞ്ഞാൽ, കളിക്കാരൻ ഒരു കാർഡ് തള്ളേണ്ടതുണ്ട്. അതിനാൽ ഇതിനെ ഡ്രോ ആൻഡ് ഡിസ്കാർഡ് ഗെയിം ( വലിച്ചെടുത്ത് തള്ളുന്ന) എന്ന് വിളിക്കുന്നു.
റമ്മി ഗെയിം കളിക്കുന്ന സ്ഥലമാണ് ടേബിൾ. സാധാരണഗതിയിൽ, ഒരു മേശയിൽ ഒരു റമ്മി ഗെയിം ആണ് കളിക്കുക. ഒരേ സമയം, കളിക്കാരന് ഒന്നിലധികം ടേബിളുകളിൽ ഒന്നിലധികം ഗെയിമുകൾ കളിക്കാൻ കഴിയും (ആപ്പിൽ ഏത് സമയത്തും ആകെ 3 ടേബിളുകൾ കളിക്കാം, പിസിയിലാണെങ്കിൽ ഏത് സമയത്തും 5 ടേബിളുകൾ പ്ലേ ചെയ്യാം (3 ക്യാഷ്/പ്രാക്ടീസ് ഗെയിം ടേബിളുകളും 2 ടൂർണമെന്റും ടേബിളുകൾ അല്ലെങ്കിൽ 5 ടൂർണമെന്റ് ടേബിളുകൾ)
റമ്മിയിൽ കൈ ഒപ്പിക്കാൻ ഓരോ കളിക്കാരനും ഒന്നുകിൽ 10,13,21, 27 കാർഡുകൾ (ഗെയിം തരം അനുസരിച്ച്) നൽകും. ഇന്ത്യൻ റമ്മിയുടെ ലക്ഷ്യം, അവയെ സീക്വൻസുകളും സെറ്റുകളുമായി ക്രമീകരിക്കുക എന്നതാണ്. 10 കാർഡുകൾക്ക് -(5+5 അല്ലെങ്കിൽ 4+3+3), 13 കാർഡുകൾക്ക് (3+3+3+4 അല്ലെങ്കിൽ 5+5+3 അല്ലെങ്കിൽ 4+4+5), 21 കാർഡുകൾക്ക് (3+3+3+3+3+3+3 അല്ലെങ്കിൽ 3+4+4+4+3+3 അല്ലെങ്കിൽ 4+4+4+4+5), 27 കാർഡുകൾക്ക് (3+3+3+3+3+3+3+3+3 അല്ലെങ്കിൽ 3+4+4+4+3+3+3+3 അല്ലെങ്കിൽ 4+4+4+4+4+4+3 അല്ലെങ്കിൽ 5+5+5+5+4+3) എന്നിങ്ങനെയുള്ള സീക്വൻസുകളും കൂടാതെ/അല്ലെങ്കിൽ സെറ്റുകളും കൈയിൽ ഉൾക്കൊള്ളുന്നു. 3/4/5 കാർഡുകൾ കൊണ്ട് ഒരു സീക്വൻസ് നിർമ്മിക്കാമെങ്കിലും (ജോക്കറിനൊപ്പം 5) ഒരു സെറ്റും 3/4/5 (കാർഡുകൾ കൊണ്ട് നിർമ്മിക്കാം. രണ്ട് ഗ്രൂപ്പുകൾ രൂപീകരിക്കേണ്ടത് നിർബന്ധമാണ്, അതിൽ ഒന്ന് പ്യുവർ സീക്വൻസ് ആയിരിക്കണം (വൈൽഡ് കാർഡോ ജോക്കറോ ഇല്ലാതെ). കളിക്കാരൻ തൻറെ കൈവശമുള്ള കൈ കൊണ്ട് ഗ്രൂപ്പ് ഉണ്ടാക്കിക്കഴിഞ്ഞാൽ, അവൻ/അവൾ വാല്യ്യുവേഷനായി കാർഡുകൾ സമർപ്പിക്കണം. കാർഡുകൾ സമർപ്പിക്കുന്ന ഈ പ്രവൃത്തിയെ ഷോ എന്ന് വിളിക്കുന്നു. ഒരു കളിക്കാരൻ ഒരു ഷോ പ്രഖ്യാപിക്കുമ്പോൾ, "ഡിക്ലെയർ" എന്ന ഓപ്ഷൻ സജീവമാക്കും. "ഡിക്ലെയർ" ക്ലിക്കുചെയ്യുന്നതിലൂടെ, ഒരു വിജയകരമായ ഷോ നടത്താൻ കളിക്കാരന് ഒരൊറ്റ ക്ലിക്കിൽ ഒരു ഗ്രൂപ്പിന്റെ മുഴുവൻ കാർഡുകളും ഒരുമിച്ച് ഡിക്ലയർ ചെയ്യാനാകും.

ഓപ്ഷണലായി, ഒരു കളിക്കാരൻ എല്ലാ കാർഡുകളും പ്രഖ്യാപിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, ഏതെങ്കിലും ഒരു കാർഡ് തിരഞ്ഞെടുക്കുന്നത് ഗ്രൂപ്പ് ഡിക്ലെയർ ചെയ്യുന്ന പ്രക്രിയയെ നിർജ്ജീവമാക്കും.
Khelplayrummy.com-ൽ "ഗ്രൂപ്പ്" എന്ന ഫീച്ചർ ഞങ്ങൾ സുഗമമാക്കിയിട്ടുണ്ട്. ഒരു കളിക്കാരൻ തന്റെ കയ്യിൽ നിന്ന് മൂന്നോ അതിലധികമോ കാർഡുകൾ തിരഞ്ഞെടുക്കുമ്പോൾ, അവന് 'ഗ്രൂപ്പ്' ബട്ടൺ കാണാൻ സാധിക്കുന്നു, ഈ ബട്ടൺ ക്ലിക്ക് ചെയ്യുന്നത് തിരഞ്ഞെടുത്ത കാർഡുകളുടെ ഒരു ഗ്രൂപ്പ് രൂപീകരിക്കാൻ കളിക്കാരനെ പ്രാപ്തനാക്കുന്നു. ഇത് കളി എളുപ്പമാക്കാൻ കളിക്കാരനെ സഹായിക്കുന്നു. ഒരു കളിക്കാരന് ഏത് സമയത്തും ഒരു ടേബിളിൽ പരമാവധി നാല് (4) ഗ്രൂപ്പുകൾ സൃഷ്ടിക്കാൻ കഴിയും. സെറ്റ്/ സീക്വൻസ്എന്നതിൽ ഗ്രൂപ്പുചെയ്തിരിക്കുന്ന കാർഡുകൾ, ഡിസ്കണക്ഷൻ, ഓട്ടോ പ്ലേ ഒപ്പം/അല്ലെങ്കിൽ ഗെയിം റിവ്യൂ ചെയ്യുമ്പോൾ കളിക്കാരന് ഗുണം ചെയ്യും.
കളിയുടെ തുടക്കത്തിൽ കാർഡുകൾ വിതരണം ചെയ്യുന്നത് മുതൽ ഷോയുടെ പ്രഖ്യാപനം വരെ ഒരു റൗണ്ട് റമ്മിയാണ്. റമ്മി ഗെയിം ഒന്നിലധികം റൗണ്ടുകളായി (പൂൾ റമ്മിയിൽ മാത്രം ബാധകമായ റൗണ്ടുകൾ / ബെസ്റ്റ് ഓഫ് 2 / ബെസ്റ്റ് ഓഫ് 3) കളിക്കാർക്ക് ഒരൊറ്റ ടേബിളിൽ കളിക്കാം, അതേസമയം പോയിന്റ് റമ്മിയിൽ ഓരോ റൗണ്ടിനെയും ഗെയിം എന്ന് വിളിക്കുന്നു.
ഒരു റൗണ്ടിന്റെ തുടക്കത്തിൽ കളിക്കാർക്ക് കാർഡുകൾ നൽകുന്ന ( കശക്കി ഇടുന്ന) പ്രക്രിയയെ ഡീലിംഗ് എന്ന് വിളിക്കുന്നു. ഇന്ത്യൻ റമ്മിയിൽ, തിരഞ്ഞെടുത്ത ഗെയിം തരം അനുസരിച്ച് ഓരോ കളിക്കാരനും 10 കാർഡുകൾ, 13 കാർഡുകൾ, 21 കാർഡുകൾ, 27 കാർഡുകൾ എന്നിങ്ങനെ നൽകുന്നു.

സ്യൂട്ടുകളും ജോക്കറുകളും അടങ്ങിയ പ്ലേയിംഗ് കാർഡുകളുടെ സമ്പൂർണ്ണ സെറ്റിനെ ഡെക്ക് ഓഫ് കാർഡ് ( ഒരു കുത്ത് ചീട്ട്) എന്ന് വിളിക്കുന്നു. ഒരു ഡെക്കിൽ ഇനിപ്പറയുന്നവ ഉൾക്കൊള്ളുന്നു:

 • 52 കാർഡ്+ 1 ജോക്കർ
 • 52 കാർഡുകളിൽ 13 കാർഡുകൾ വീതമുള്ള 4 സ്യൂട്ടുകൾ ഉൾക്കൊള്ളുന്നു
 • സ്പേഡ്സ്, ഡയമണ്ട്സ്, ക്ലബ്ബുകൾ, ഹാർട്ട്സ് എന്നിവയാണ് നാല് സ്യൂട്ടുകൾ
 • ഓരോ സ്യൂട്ടിനും ഉയർന്ന കാർഡ് എയ്സ് ആണ്; മൂന്ന് ഫേസ് കാർഡുകൾ, കിങ്ങ്, ക്യൂൻ, ജാക്ക്; കൂടാതെ 2,3,4,5,6,7,8,9,10 എന്നിങ്ങനെയുള്ള പിപ്പ് കാർഡുകൾ
 • 1 ജോക്കർ - ഏതു കാർഡിനു പകരമായും പകരമായി ഒരു ജോക്കർ ഉപയോഗിക്കാം
ഇന്ത്യൻ റമ്മി നിയമങ്ങളനുസരിച്ച് ഒരു സീക്വൻസ് അല്ലെങ്കിൽ സെറ്റ് പൂർത്തിയാക്കുന്നതിനോ മെച്ചപ്പെടുത്തുന്നതിനോ ഏതു മൂല്യവുമുള്ള ഒരു കാർഡിന് പകരം വയ്ക്കാൻ കഴിയുന്ന ഒരു കാർഡിനെ ജോക്കർ എന്ന് സൂചിപ്പിക്കുന്നു. എന്നിരുന്നാലും റമ്മി കാർഡ് നിയമങ്ങൾ അനുസരിച്ച്, ഒരു ഷോ സാധുവായത് ആകണമെങ്കിൽ ജോക്കർ ഇല്ലാതെ ഒരു സീക്വൻസ് ഉണ്ടായിരിക്കണം. ഖേൽപ്ലേ റമ്മിയിൽ, 13 കാർഡ് ഗെയിമിൽ, ഓരോ ഡെക്കിലും ഒരു 'പ്രിന്റ്' ജോക്കർ ഉൾപ്പെടെ രണ്ട് ഡെക്ക് കാർഡുകൾ ഉപയോഗിച്ചാണ് കളിക്കുന്നത്. 21 കാർഡ് ഗെയിമുകളിലും 27 കാർഡ് ഗെയിമുകളിലും 3 ഡെക്ക് കാർഡ് ഉപയോഗിക്കും, അതിൽ ഓരോ ഡെക്കിലും ഒരു 'പ്രിന്റ്' ജോക്കർ ഉൾപ്പെടുന്നു.

പ്രിൻറ് ജോക്കറിന് പുറമെ, കാർഡുകൾ ഡീൽ ചെയ്ത ശേഷം, ശേഷിക്കുന്ന ഡെക്കിൽ നിന്നുള്ള ഒരു കാർഡ് ക്രമരഹിതമായി വൈൽഡ് കാർഡായി വലിച്ചെടുക്കുന്നു ; ഈ കാർഡും ആ പ്രത്യേക റൗണ്ടിന്റെ ജോക്കർ ആയി മാറുന്നു. തിരഞ്ഞെടുത്ത കാർഡിന്റെ ഏതു സ്യൂട്ടിലേയും ഒരേ റാങ്കിലുള്ള എല്ലാ കാർഡുകളും ജോക്കറായി കണക്കാക്കപ്പെടുന്നു. അങ്ങനെ നമുക്ക് 13 കാർഡ് ഗെയിമിൽ ഒരു റൗണ്ട്/ഗെയിമിന് (ജോക്കർ അടക്കം കളിക്കുന്ന എല്ലാ ഗെയിമുകൾക്കും) ആകെ 9 ജോക്കർമാർ ഉണ്ടായിരിക്കും. 21 കാർഡ് ഗെയിമുകളിൽ ആകെ 15 ജോക്കർമാരും 27 കാർഡ് ഗെയിമിന് ആകെ 21 ജോക്കർമാരും ഉണ്ടാകും.
ഒരു കളിയിൽ ചില റൗണ്ട്(കൾ) കളിക്കുന്നത് നിർത്താൻ ഒരു കളിക്കാരൻ ആഗ്രഹിക്കുമ്പോൾ, ഗെയിമിനിടയിൽ തന്റെ ഊഴം കളിക്കുന്നത് നിർത്താൻ കളിക്കാരന് അവസരമുണ്ട്, ഇതിനെ ഒരു ഡ്രോപ്പ് എന്ന് വിളിക്കുന്നു. എന്നിരുന്നാലും, ഒരു ഡ്രോപ്പ് എടുക്കുന്നതിന് ചില പ്രീസെറ്റ് പെനാൽറ്റി ഉണ്ടായിരിക്കും. അവ താഴെ പറയുന്നവയാണ്:
ആദ്യ കാർഡ് വലിന്നതിന് മുമ്പ് ഒരു കളിക്കാർ ഡ്രോപ്പ് ചെയ്യുകയാണെങ്കിൽ.
101 പൂളിൽ, സ്കോർ 20 പോയിന്റാണ്.
201 പൂളിൽ സ്കോർ 25 ആണ്.
ബെസ്റ്റ് ഓഫ് 2, ബെസ്റ്റ് ഓഫ് 3 എന്നിവയിൽ ഡ്രോപ്പ് അനുവദനീയമല്ല. പൂൾ റമ്മി നിയമങ്ങൾ വായിക്കുക.
ഒരു കളിയുടെ റൗണ്ട് പുരോഗമിക്കുമ്പോൾ ഒരു കളിക്കാരൻ കളി ഡ്രോപ്പ് ചെയ്യുമ്പോൾ , അതായത്, കളിക്കാരൻ തൊട്ടുമുന്നത്തെ റൗണ്ടിൽ ചീട്ട് വലിക്കുകയും വിടുകയും ചെയ്ത ശേഷം വീണ്ടും തൻറെ ഊഴം വരുമ്പോൾ കളി വിടുന്ന പ്രവൃത്തിയെ മിഡിൽ ഡ്രോപ്പ് എന്ന് വിളിക്കുന്നു.

101 പൂളിൽ സ്കോർ 40 ആണ്.
201 പൂളിൽ സ്കോർ 50 ആണ്.
ബെസ്റ്റ് ഓഫ് 2, ബെസ്റ്റ് ഓഫ് 3 എന്നിവയിൽ ഡ്രോപ്പ് അനുവദനീയമല്ല.
Khelplayrummy.com-ൽ ഏത് തരത്തിലുള്ള റമ്മി ഗെയിമിലും സാധ്യമായ പരമാവധി സ്കോറിനെ ഫുൾ കൗണ്ട് എന്ന് വിളിക്കുന്നു. പരമാവധി ഫുൾ കൗണ്ട് 80 പോയിന്റാണ്.

ഫസ്റ്റ് ഹാൻഡ് ഷോ: പരമാവധി 40 പോയിന്റുകൾ
കളി തുടങ്ങിയതിന് ശേഷമുള്ള ആദ്യ ‘റൗണ്ട് ഓഫ് ടേൺ’ സമയത്ത് അതായത് തൻറെ ആദ്യ ഊഴത്തിൽ തന്നെ ഏതെങ്കിലും കളിക്കാരൻ ഷോ ഡിക്ലയർ ചെയ്യുന്ന പ്രകടനത്തെ ‘ഫസ്റ്റ് ഹാൻഡ് ഷോ’ എന്ന് വിളിക്കുന്നു.

ഫസ്റ്റ് ഹാൻഡ് ഷോയിൽ, ആദ്യ ടേൺ കളിച്ച കളിക്കാർക്ക് കൈയിലെ യഥാർത്ഥ പോയിന്റുകൾ അല്ലെങ്കിൽ 80 പോയിന്റുകൾ, ഇതിൽ ഏതാണോ കുറവ്, അത് കൌണ്ട് ചെയ്യും. തങ്ങളുടെ ആദ്യ ടേൺ ഇതുവരെ കളിച്ചിട്ടില്ലാത്ത കളിക്കാർക്ക് അവരുടെ കയിലെ കണക്കാക്കിയ യഥാർത്ഥ പോയിന്റുകളോ 40 പോയിന്റുകളോ , ഇതിൽ ഏതാണോ കുറവ്, അത് കൌണ്ട് ചെയ്യും
Khelplayrummy.com-ൽ പണത്തിന് തുല്യമാണ് ചിപ്പുകൾ, ഒരു കളിക്കാരൻ ക്യാഷ് ഗെയിം കളിക്കാൻ ആഗ്രഹിക്കുമ്പോൾ ഇവ ആവശ്യമാണ്. Khelplayrummy.com-ലെ ക്യാഷ് ഗെയിമുകളിലെ കളിക്കാരന്റെ വിജയ-പരാജയങ്ങളുമായി ബന്ധപ്പെട്ട്, ഒരു കളിക്കാരന്റെ ക്യാഷ് അക്കൗണ്ടിലേക്കും അതിൽ നിന്നും ചിപ്പുകളുടെ പ്രത്യേക സംഖ്യകൾ കുറയ്ക്കുകയും ക്രെഡിറ്റ് ചെയ്യുകയും ചെയ്യുന്നു.

യഥാർത്ഥ സാഹചര്യങ്ങളിൽ കളിക്കാൻ കളിക്കാരന് സൗകര്യമൊരുക്കാൻ Khelplayrummy.com-ൽ മൂന്ന് തരം ചിപ്പുകൾ ലഭ്യമാണ്. മൂന്ന് തരത്തിലുള്ള ആ ചിപ്പുകൾ താഴെ പറയുന്നവയാണ്:

 • പ്രാക്ടീസ് ചിപ്സ്: വെബ്സൈറ്റിൽ പരിശീലന ഗെയിമുകൾ കളിക്കാൻ ഉപയോഗിക്കുന്ന ഈ ചിപ്പുകൾ സൗജന്യമാണ്. ഒരു കളിക്കാരൻ രജിസ്റ്റർ ചെയ്യുമ്പോൾ പ്രാക്ടീസ് ചിപ്സ് അക്കൗണ്ടിൽ 10,000 ചിപ്പുകൾ നിക്ഷേപിക്കപ്പെടുന്നു. ഈ ചിപ്പുകൾ തീർന്നുപോകുമ്പോൾ, റിഫ്രഷ് ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ മറ്റൊരു 10,000 ചിപ്പുകൾ വീണ്ടും ലോഡുചെയ്യപ്പെടുന്നു. അങ്ങനെ, Khelplayrummy.com-ൽ സൗജന്യ ഗെയിമുകൾ ആസ്വദിക്കാൻ കളിക്കാരന് 10,000 ൻറെ ബാച്ചുകളിൽ പരിധിയില്ലാത്ത പ്രാക്ടീസ് ചിപ്പുകൾ ലഭിക്കുന്നു. പ്രാക്ടീസ് ഗെയിമുകളിൽ കളിക്കാരൻ തോൽക്കുമ്പോൾ, പ്രാക്ടീസ് ചിപ്സ് അക്കൗണ്ടിൽ നിന്ന് പ്രാക്ടീസ് ചിപ്സ് ഡെബിറ്റ് ചെയ്യപ്പെടുകയും പ്രാക്ടീസ് ഗെയിമുകളിൽ വിജയിക്കുമ്പോൾ, അവന്റെ പ്രാക്ടീസ് ചിപ്സ് അക്കൗണ്ടിലേക്ക് പ്രാക്ടീസ് ചിപ്സ് ക്രെഡിറ്റ് ചെയ്യപ്പെടുകയും ചെയ്യും.
 • റിയൽചിപ്സ്: ഈ ചിപ്പുകൾ നിങ്ങൾ പണം ഉപയോഗിച്ച് കളിക്കുകയും പണം നേടുകയും ചെയ്യുന്ന ക്യാഷ് ഗെയിംപ്ലേയ്ക്കുള്ളതാണ്. റിയൽ ചിപ്സ് സ്വന്തമാക്കാൻ, റിയൽ പ്ലേ ഗെയിമിൽ പ്രവേശിക്കുന്നതിന് മുമ്പ് കളിക്കാരൻ അവ ഓൺലൈനായി വാങ്ങേണ്ടതുണ്ട് (ലഭ്യമായ ഒന്നിലധികം ഓപ്ഷനുകൾ വഴി പണം നിക്ഷേപിച്ച് കൊണ്ട്). കളിക്കാർക്ക് ഈ ചിപ്പുകൾ ഉപയോഗിച്ച് ക്യാഷ് ഗെയിമുകൾ കളിക്കാനും വലിയ ക്യാഷ് പ്രൈസുകൾ നേടാനും കഴിയും.
 • ടൂർണമെന്റ് ചിപ്സ്: ഈ ചിപ്പുകൾ Khelplayrummy.com-ൽ മൾട്ടിപ്ലെയർ, മൾട്ടി ടേബിൾ ടൂർണമെന്റുകൾ കളിക്കാൻ മാത്രമുള്ളതാണ്. ഒരു മൾട്ടി ടേബിൾ ടൂർണമെന്റിനായി രജിസ്റ്റർ ചെയ്യുമ്പോൾ ഈ ചിപ്പുകൾ രജിസ്റ്റർ ചെയ്ത കളിക്കാരന്റെ അക്കൗണ്ടിലേക്ക് ചേർക്കപ്പെടും.
ഒരു കളിക്കാരൻ ഒരു ഷോ ഡിക്ലയർ ചെയ്യുമ്പോൾ, കളിക്കാരൻ മറ്റ് കളിക്കാർക്ക് കാണുന്നതിനായി മെൽഡുകൾ തുറന്ന് കാണിച്ച് തന്റെ 10/13/21/27 കാർഡുകളിൽ നിന്ന് (ഗെയിന്റെ തരം അനുസരിച്ച്) ഉണ്ടാക്കിയ എല്ലാ സീക്വൻസുകളും സെറ്റുകളും വാലിഡേറ്റ് ചെയ്യേണ്ടതുണ്ട്. ഉണ്ടാക്കിയ 3/4/5 കാർഡുകളുടെ ഗ്രൂപ്പിൽ സാധുതയുള്ള സീക്വൻസകളോ 3/4/5 കാർഡുകളുടെ സെറ്റുകളോ ഉണ്ടായിരിക്കണം. സീക്വൻസുകളുടെ സീരീസ് ജോക്കറോ വൈൽഡ് കാർഡോ ഉള്ളതോ ഇല്ലാത്തതോ ആയ ഒരേ നിറത്തിലുള്ളത് /സ്യൂട്ട് ആയിരിക്കണം, അതേസമയം സെറ്റുകളിൽ ഒരേ നമ്പറോ ഫേസോ ഉള്ള വ്യത്യസ്ത നിറമുള്ള/സ്യൂട്ട് കാർഡുകൾ ആയിരിക്കണം. ഒരു വിജയകരമായ ഷോയുടെ വാലിഡേഷന് രണ്ട് സെറ്റ് സീക്വൻസുകൾ നിർബന്ധമായും ഉണ്ടായിരിക്കണം, അതിൽ ഒന്ന് നിർബന്ധമായും പ്യുവർ സീക്വൻസ് ആയിരിക്കണം (വൈൽഡ് കാർഡോ ജോക്കറോ ഇല്ലാത്തത്).
ഒരു ജോക്കർ ഉപയോഗിച്ചോ അല്ലാതെയോ ഉള്ള ഒരേ സ്യൂട്ടിലുള്ള കുറഞ്ഞത് മൂന്ന് കാർഡുകളുടെ ഒരു സീരീസിനെ സീക്വൻസ് എന്ന് വിളിക്കുന്നു. ജോക്കർ ഇല്ലാതെയുള്ള മൂന്നോ അതിലധികമോ കാർഡുകളുടെ ഒരു സീക്വൻസ് ഉണ്ടാക്കുമ്പോൾ അതിനെ പ്യുവർ സീക്വൻസ് എന്ന് വിളിക്കുന്നു. ഒരു വിജയകരമായ ഷോയ്ക്ക്, ഒരു കളിക്കാരന് കുറഞ്ഞത് രണ്ട് സീക്വൻസുകളെങ്കിലും ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്, അതിൽ ഒന്ന് നിർബന്ധമായും പ്യുവർ സീക്വൻസ് ആയിരിക്കണം.

ഒരു ടേബിളിൽ രണ്ടിൽ കൂടുതൽ കളിക്കാർ കളിക്കുമ്പോൾ, ഗെയിം തോറ്റ കളിക്കാരന് (പൂൾ റമ്മി, 101, 201 എന്നിവയിൽ) ചില മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ടേബിളിൽ റീ-ബൈ ചെയ്യാനുള്ള അവസരമുണ്ട്.

 • കളിക്കാരന് ഒരു പുതിയ സ്കോറോടു കൂടി റീ-ബൈ ചെയ്യാവുന്നതാണ്, പുതിയ സ്കോർ ആ റൗണ്ടിലെ ഏറ്റവും ഉയർന്ന സ്കോർ+1 ആയിരിക്കും. റൗണ്ടിലെ ഉയർന്ന സ്കോർ 101 റമ്മിക്ക് 79 പോയിന്റിൽ താഴെയും 201 റമ്മിക്ക് 174 പോയിന്റിൽ താഴെയുമാണെങ്കിൽ മാത്രമേ ഈ മാനദണ്ഡം ബാധകമാകൂ. താഴെ നൽകിയിരിക്കുന്ന ഉദാഹരണം ഇത് മികച്ച രീതിയിൽ വിശദീകരിക്കും: (4 കളിക്കാർ ഒരു ടേബിളിൽ, 101 റമ്മി ഗെയിം കളിക്കുന്നു, 'X' റൗണ്ടിന്റെ അവസാനം, നാല് കളിക്കാരുടെ സ്കോറുകൾ ഇപ്രകാരമാണ് – 35, 22, 110, 57. ഇപ്പോൾ സ്കോർ 110 ഉള്ള കളിക്കാരന് അതേ ഗെയിമിന്റെ അടുത്ത റൗണ്ടിലേക്ക്, അതേ ടേബിളിൽ, 58 പോയിന്റുകളുടെ ഒരു പുതിയ സ്കോറുമായി റീ-ബൈ ചെയ്യാവുന്നതാണ്, അത് രണ്ടാമത്തെ ഉയർന്ന സ്കോറായ 57 പോയിന്റിലേക്ക് ഒരു പോയിന്റ് ചേർക്കുന്നതിലൂടെ ലഭിക്കുന്നതാണ് (57+1=58).
 • ഈ റീ-ബൈ മാനദണ്ഡം ബെസ്റ്റ് ഓഫ് 2/3 ഡീൽ ഗെയിമുകൾക്കും പോയിന്റ് റമ്മി ഗെയിമുകൾക്കും ലഭ്യമല്ല.
 • ഒരു മൾട്ടിപ്ലെയർ ടേബിളിൽ 2-ൽ കൂടുതൽ കളിക്കാർ കളിക്കുമ്പോൾ മാത്രമേ റീ-ജോയിൻ സാധ്യമാകൂ.
 • ഒന്നിൽ കൂടുതൽ കളിക്കാർ പുറത്തായിട്ടുണ്ടെങ്കിൽ, അവർ റീ-ബൈ ആഗ്രഹിക്കുന്നുവെങ്കിൽ, രണ്ട് കളിക്കാർക്കും റീ-ബൈ ചെയ്യാൻ കഴിയും, കാരണം ഒരു റൗണ്ടിലെ റീ-ബൈകളുടെ എണ്ണത്തിന് പരിധിയിയുണ്ടായിരിക്കുന്നതല്ല, അവർ റീ-ബൈയുടെ മുകളിൽ പറഞ്ഞതുപോലെയുള്ള മാനദണ്ഡം പാലിച്ചിരിക്കണം. റീ-ബൈ ചെയ്യുന്ന ഓരോ പ്ലെയറിന്റെയും സ്കോർ തൊട്ടുമുമ്പുള്ള പ്ലെയറിന്റെ സ്കോറിലും ഒരു പോയിന്റ് കൂടുതലായിരിക്കും, അതായത് ഉയർന്ന സ്കോർ 57 ആണെങ്കിൽ, കളിക്കാർക്ക് അവരുടെ ഊഴമനുസരിച്ച് 58, 59, 60 എന്നിങ്ങനെയുള്ള സ്കോറുകളോടെ റീ-ബൈ ചെയ്യാവുന്നതാണ്.
 • Khelplayrummy.com, 101, 201 റമ്മി ഗെയിമുകളുടെ പൂൾ റമ്മി കളിക്കുന്ന കളിക്കാർക്ക് മാനുവൽ സ്പ്ലിറ്റിന്റെ ഓപ്ഷൻ വാഗ്ദാനം ചെയ്യുന്നു. മാനുവൽ സ്പ്ലിറ്റ്, ചില വ്യവസ്ഥകൾക്ക് അനുസൃതമായി ടേബിളിലെ ഗെയിമിലെ സജീവ കളിക്കാർക്കിടയിൽ ടേബിൾ തുക വിഭജിക്കാൻ കളിക്കാരെ അനുവദിക്കുന്നു.
 • മാനുവൽ സ്പ്ലിറ്റ് വിളിക്കുന്നതിനായി കുറഞ്ഞത് രണ്ട് കളിക്കാരെങ്കിലും ഒരു മൾട്ടിപ്ലെയർ ടേബിളിൽ സജീവമായി ഉണ്ടായിരിക്കേണ്ടതാണ്. ഗെയിം തുടങ്ങുമ്പോൾ ഉണ്ടായിരുന്ന കളിക്കാരുടെ എണ്ണം പരിഗണിക്കാതെയാണിത്, 3/4/5 അല്ലെങ്കിൽ 6 കളിക്കാരുമായി ഗെയിം ആരംഭിക്കാവുന്നതാണ്.
 • 101 പൂൾ ഗെയിമിൽ, ഒരു റൗണ്ടിന്റെ അവസാനം എല്ലാ കളിക്കാരുടെയും ആകെ സ്കോർ 61-ന് തുല്യമോ അതിൽ കൂടുതലോ, 201 പൂൾ ഗെയിമിൽ മൊത്തം സ്കോർ 151 -ന് തുല്യമോ അതിൽ കൂടുതലോ ആണെങ്കിൽ, മാനുവൽ സ്പ്ലിറ്റ് ഉപയോഗിക്കാവുന്നതാണ്.
 • എല്ലാ കളിക്കാർക്കും മാക്സിമം ഫസ്റ്റ് ഡ്രോപ്പും മിനിമം ഫസ്റ്റ് ഡ്രോപ്പും തമ്മിലുള്ള വ്യത്യാസം ഒന്നോ രണ്ടോ ആണെങ്കിൽ; ഓരോ കളിക്കാരനുമുള്ള ആദ്യ ഡ്രോപ്പുകളുടെ എണ്ണം ഇപ്രകാരം കണക്കാക്കും [101 ഗെയിമിനായി: INTEGER((100-നിലവിലെ ആകെ സ്കോർ)/20) & 201 ഗെയിമിനായി: INTEGER (200-നിലവിലെ ആകെ സ്കോർ)/25.
 • എല്ലാ കളിക്കാരും ഒരു മാനുവൽ സ്പ്ലിറ്റ് സ്വീകരിക്കുകയാണെങ്കിൽ മാത്രമേ മാനുവൽ സ്പ്ലിറ്റ് നടപ്പിലാക്കൂ; ഒരു കളിക്കാരനെങ്കിലും മാനുവൽ സ്പ്ലിറ്റ് നിരസിച്ചാൽ, ഗെയിം സാധാരണപോലെ തുടരും.
 • ഒന്നോ അതിലധികമോ കളിക്കാർ മാനുവൽ സ്പ്ലിറ്റ് നിരസിച്ചാലും, മാനുവൽ സ്പ്ലിറ്റിനുള്ള മാനദണ്ഡങ്ങൾ പാലിക്കുകയാണെങ്കിൽ അടുത്ത റൗണ്ടിൽ അത് ഓഫർ ചെയ്യും. ഓട്ടോ സ്പ്ലിറ്റിനുള്ള വ്യവസ്ഥകൾ പാലിക്കുന്ന ലെവലിലേയ്ക്ക് ഗെയിം പുരോഗമിക്കുകയാണെങ്കിൽ, Khelplayrummy.com സ്വയമേ തന്നെ ഓട്ടോ സ്പ്ലിറ്റിന്റെ പ്രക്രിയ നടപ്പിലാക്കുകയും ടേബിളിലെ സജീവ കളിക്കാർക്ക് ടേബിൾ തുക വിഭജിക്കുകയും ചെയ്യും.
 • എല്ലാ സജീവ കളിക്കാരും മാനുവൽ സ്പ്ലിറ്റ് അംഗീകരിക്കുമ്പോൾ കളിക്കാരുടെ അധിക ഡ്രോപ്പുകൾ കണക്കാക്കും. മിനിമം ഫസ്റ്റ് ഡ്രോപ്പുകളിൾ നിന്ന് കളിക്കാരന്റെ ആദ്യ ഡ്രോപ്പ് കുറച്ചാണ് എക്സ്ട്രാ ഡ്രോപ്പുകൾ കണക്കാക്കുന്നത്. ഓരോ അധിക ഡ്രോപ്പിനും റേക്ക് തുക കുറച്ചതിന് ശേഷം വേജറിംഗിന് തുല്യമായ തുക നൽകും. ബാലൻസ് ടേബിൾ തുക യോഗ്യരായ കളിക്കാർക്കിടയിൽ തുല്യമായി വിതരണം ചെയ്യും.
 • പൂൾ റമ്മി ഗെയിമുകളുടെ 101 റമ്മിയുടെയും 201 റമ്മിയുടെയും ഒരു മൾട്ടിപ്ലെയർ ടേബിളിൽ, രണ്ടോ അതിലധികമോ കളിക്കാർ റമ്മി 101, റമ്മി 201 ഗെയിമുകൾക്ക് യഥാക്രമം 80, 175 എന്നിവയിൽ കൂടുതൽ സ്കോറുകൾ നേടുമ്പോൾ Khelplayrummy.com സിസ്റ്റം സ്വയമേ തന്നെ ഓട്ടോ സ്പ്ലിറ്റ് നടപ്പിലാക്കും.
 • ഒരു റൗണ്ടിന്റെ അവസാനം 101 പൂൾ ഗെയിമിലെ എല്ലാ കളിക്കാരുടെയും മൊത്തം ഉയർന്ന സ്കോർ 81-ന് തുല്യമോ കൂടുതലോ ആണെങ്കിൽ, 201 പൂൾ ഗെയിമിൽ മൊത്തം സ്കോർ 176-ന് തുല്യമോ കൂടുതലോ ആണെങ്കിൽ, ഓട്ടോ സ്പ്ലിറ്റ് പ്രാബല്യത്തിൽ വരും. ഒരു കളിക്കാരന്റെയെങ്കിലും സ്കോർ 101 പൂൾ ഗെയിമിൽ 81-ൽ താഴെയും 201 പൂൾ ഗെയിമിൽ 176-ൽ താഴെയും ആണെങ്കിൽ, ഓട്ടോ സ്പ്ലിറ്റ് നടപ്പിലാക്കില്ല.
 • കളിക്കാരന്റെ മൊത്തം വ്യക്തിഗത സ്കോർ പരിഗണിക്കാതെ തന്നെ, ഓട്ടോ സ്പ്ലിറ്റിലെ എല്ലാ സജീവ കളിക്കാർക്കും സമ്മാന തുക അല്ലെങ്കിൽ ടേബിൾ തുക തുല്യമായി വിഭജിക്കും. (ഉദാഹരണം: 101 റമ്മി ഗെയിമിൽ: പ്ലെയർ നമ്പർ 1, പ്ലെയർ നമ്പർ 2 എന്നിവരുടെ സ്കോർ യഥാക്രമം 85, 88 സ്കോറുകൾ ആണെങ്കിൽ, സമ്മാന തുക 2 കളിക്കാർക്കും തുല്യമായി വിഭജിക്കും)

ശ്രദ്ധിക്കുക: 10/13/21/27 കാർഡുകളിലെ മിക്ക ഇന്ത്യൻ റമ്മി നിയമങ്ങളും സമാനമാണെന്ന് Khelplayrummy.com പ്രസ്താവിക്കുന്നുണ്ടെങ്കിലും, മറ്റൊരു സെറ്റ് ഇന്ത്യൻ റമ്മി നിയമങ്ങളുമായി കളിക്കുന്ന ഏതെങ്കിലും കളിക്കാർ അസാധുവാണെന്ന് സാക്ഷ്യപ്പെടുത്തുകയോ പ്രസ്താവിക്കുകയോ ചെയ്യുന്നില്ല.

Scroll To Top